സേവ് പുല്‍പ്പള്ളിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും 

0

പുല്‍പ്പള്ളി മേഖലയിലെ വന്യമൃഗശല്യത്തിനും കടമാന്‍തോട് ഡാം പദ്ധതിക്കുമെതിരെ സേവ് പുല്‍പ്പള്ളിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലും ധര്‍ണയിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ദിനംപ്രതി ജനവാസ മേഖലയില്‍ വര്‍ധിച്ചുവരുന്ന കടുവയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, കടമാന്‍ തോട് ഡാമിന്റെ ഫണ്ടുപയോഗിച്ച് കാടും നാടും വേര്‍തിരിച്ച് വലിയ കോണ്‍ക്രീറ്റ് മതില്‍ പണിത് വന്യമൃഗശല്യത്തില്‍ നിന്നും പുല്‍പ്പള്ളിയെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ.

ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്നാരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളുമടക്കം നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവര്‍ അണിനിരന്നു. സേവ് പുല്പള്ളി കണ്‍വീനര്‍ സിജേഷ് ഇല്ലിക്കല്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ബേബി തൈയ്യില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം അനുമോള്‍ ദിദീഷ്, എന്‍.യു. ഇമ്മാനുവല്‍, ശ്രീജയ നന്ദനം, ബിജു പുലരി, നെബു പുല്പള്ളി, ഷീജ സോയി, അബ്രഹാം കളത്തില്‍, വി.കെ. സനല്‍, കെ.എം. ജോണി, പി.എം. ജോര്‍ജ്, ശ്രീധരന്‍ മീനംകൊല്ലി, സതീശന്‍ മീനംകൊല്ലി, സനു വിജിത്ത്, ഗിരിജ മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!