അജീഷിന്റെ കുടുംബത്തെ പി കെ കൃഷ്ണദാസ് സന്ദര്‍ശിച്ചു

0

കാട്ടാനയുടെ ആക്രമത്തില്‍ കൊല്ലപ്പെട്ട പടമല പനച്ചില്‍ അജീഷിന്റെ കുടുംബത്തിന്റെ സംരക്ഷണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹ സമിതി അംഗം പി കെ കൃഷ്ണദാസ്.അജിഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങളെ സംരക്ഷിക്കേണ്ട ഭരണകൂടവും ജനപ്രതിനിധികളും ഇവിടുത്തെ ജനങ്ങളെ അവഗണിക്കുകയാണെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.

നിലവിലെ നിയമങ്ങള്‍ അനുസരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണം.ജനങ്ങളുടെ ജീവന് ഭീഷണിയാവുന്ന മൃഗങ്ങളെ വെടിവെച്ചുകൊള്ളാന്‍ നിയമമുണ്ട് .ഈ നിയമം പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗ ശല്യം പ്രതിരോധിക്കാന്‍ താല്‍ക്കാലിക സംവിധാനമല്ല വേണ്ടതെന്നും സ്ഥിര സംവിധാനമാണ് ഒരുക്കേണ്ടത് എന്നും കേന്ദ്രസര്‍ക്കാരിന്റെ എന്തെങ്കിലും സഹായം ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചിലത്തുമെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.സംസ്ഥാന സര്‍ക്കാര്‍ക്ക് ചെയ്യാന്‍ വരുന്ന കാര്യങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ചെയ്യണമെന്നും അജീഷിന്റെ കുടുംബത്തെ ഏറ്റെടുത്ത് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പി. കെ കൃഷ്ണദാസ് പറഞ്ഞു.ബിജെപി ജില്ലാ പ്രസിഡണ്ട് പി കെ മധു ഉള്‍പ്പെടെയുള്ള നേതാക്കളും കൃഷ്ണദാസിന് ഒപ്പം ഉണ്ടായിരുന്നു

 

Leave A Reply

Your email address will not be published.

error: Content is protected !!