സമഗ്ര-സമ്പന്നം-സമൃദ്ധം-സുസ്ഥിരവികസനം ലക്ഷ്യം മുന്‍നിര്‍ത്തി ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ് 

0

സമഗ്ര സമ്പന്നം സമൃദ്ധം സുസ്ഥിരവികസനം ലക്ഷ്യം മുന്‍നിര്‍ത്തി ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ ഈ വര്‍ഷത്തെ ബജറ്റ്. 82 കോടി 76 ലക്ഷത്തി ഒമ്പതിനായിരത്തി 30 രൂപ വരവും 82 കോടി 53 ലക്ഷത്തി 96 ആയിരത്തി 200 രൂപ ചെലവും, 21 ലക്ഷത്തി 78 ആയിരത്തി 740 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന ബജറ്റ് വൈസ് പ്രസിഡന്റ് അമ്പിളി സുധിയാണ് അവതരിപ്പിച്ചത്.

പശ്ചാത്തല മേഖലയ്ക്ക് 31 കോടി 76 ലക്ഷം രൂപ വകയിരുത്തിയ ബഡ്ജറ്റില്‍ സമൃദ്ധം സമ്പന്നം സമഗ്രം സുസ്ഥിര വികസനം ലക്ഷ്യം വെച്ചുള്ള ബജറ്റില്‍ ഭവന നിര്‍മ്മാണം, ആരോഗ്യമേഖല, പശ്ചാത്തല മേഖല വികസനം, കുടിവെള്ള പദ്ധതികള്‍ എന്നിവക്കെല്ലാം പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ഭവന നിര്‍മ്മാണ മേഖലയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെ ത്രിതല പഞ്ചായത്തുകളുമായി ചേര്‍ന്ന് ഭവന നിര്‍മ്മാണം സാധ്യമാക്കുന്നതിന് 12 കോടി രൂപ വകയിരുത്തി. സുല്‍ത്താന്‍ബത്തേരിയുടെയും വയനാടിന്റെയും ഐടി വികസന മുന്നേറ്റത്തിനായി ഒരു ഐടി പാര്‍ക്ക് സ്ഥാപിക്കാന്‍ രണ്ട് കോടി രൂപ ധനസഹായം പ്രതീക്ഷിക്കുന്ന ബഡ്ജറ്റില്‍ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭക പ്രോത്സാഹനത്തിന് അഞ്ച് ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. വിഭിന്നശേഷി സൗഹൃദം -സ്‌നേഹക്കൂട്ടിനായി 31 ലക്ഷം, സാദരം – വയോജനത്തിനായി 10 ലക്ഷം രൂപ, വനിതാ ഘടക പദ്ധതിക്കായി 62 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിന് 66 ലക്ഷത്തി 64 ആയി രണ്ടി നാന്നൂറ്റി 80 രൂപ, ക്ഷീര മേഖലയില്‍ വിവിധ പദ്ധതി നടപ്പിലാക്കാന്‍ 61 ലക്ഷം, മനുഷ്യ വന്യജീവി സംഘര്‍ഷം കുറയ്ക്കാന്‍ 4 ലക്ഷം എന്നിങ്ങനെയാണ് ബഡ്ജറ്റില്‍ തുക വകയിരുത്തിയിരിക്കുന്നത്.

ബജറ്റ് അവതരണത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ആസൈനാര്‍ അധ്യക്ഷനായി.

 

Leave A Reply

Your email address will not be published.

error: Content is protected !!