വിശുദ്ധ മാര്‍ത്തോമ്മ ശ്ലീഹായുടെ 1950-ാം രക്തസാക്ഷിത്വ വര്‍ഷാചരണ സമാപനത്തോടനുബന്ധിച്ച് മാര്‍ത്തോമ്മന്‍ പൈതൃക വിളംബര സന്ദേശയാത്രയുടെ വടക്കന്‍ മേഖല പതാക പ്രയാണത്തിന് തുടക്കമായി. വിശ്വാസികളാല്‍ നിറഞ്ഞ് ബത്തേരി സെന്റ് മേരീസ് കത്തീഡ്രലും പരിസരവും.
നാം ഒന്ന് പൈതൃകവും ഒന്ന് എന്ന പ്രമേയവുമായി വടക്കന്‍ മേഖല മാര്‍ത്തോമ്മന്‍ പൈതൃക സംഗമത്തിന് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കത്തീഡ്രലില്‍ വര്‍ണ്ണാഭമായ തുടക്കം.വിശുദ്ധ മാര്‍ത്തോമ്മ ശ്ലീഹായുടെ 1950- ആം രക്തസാക്ഷിത്വ വര്‍ഷാചരണ സമാപനവും, വട്ടശ്ശേരില്‍ തിരുമേനിയുടെ ചരമ നവതിയും , മലങ്കര സഭാ ഭരണഘടനയുടെ നവതി ആഘോഷവും കോര്‍ത്തിണക്കിക്കൊണ്ട് ഫെബ്രുവരി 25-ാം തീയ്യതി ഞായറാഴ്ച രണ്ട് മണിക്ക് കോട്ടയം എം.ഡി. സെമിനാരി മൈതാനിയില്‍ നടക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാര്‍ത്തോമ്മല്‍ പൈതൃക സംഗമത്തിന് മുന്നോടിയായാണ് വടക്കന്‍മേഖലയില്‍ നിന്ന് ആരംഭിക്കുന്ന പൈതൃക സന്ദേശറാലിക്ക് സുല്‍ത്താന്‍ ബത്തേരിയില്‍ തുടക്കമായത്. വിശ്വാസികളാല്‍ നിറഞ്ഞ സെന്റ് മേരീസ് കത്തീഡ്രലും പരിസരവും മാര്‍ത്തോമ്മന്‍ മുദ്രാവാക്യത്താല്‍ നിറഞ്ഞു നിന്നു.