വീട്ടമ്മ മരിച്ച സംഭവം: ആശുപത്രിക്കെതിരെ പ്രതിഷേധമിരമ്പി
ഫെബ്രുവരി ഒന്നിന് നീര്‍വാരം കുന്നുംപുറത്ത് കെ വി നിഷ(48)യുടെ മരണത്തിനുത്തരവാദികളായ
മാനന്തവാടി സെന്റ് ജോസഫ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെയും, മാനേജ്മെന്റിനെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പ്രതിഷേധ സമരത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറ് കണക്കിന് പേര്‍ പങ്കാളിയായി.
ഗര്‍ഭപാത്ര സംബന്ധമായ അസുഖമുണ്ടായിരുന്ന നിഷ മാനന്തവാടി സെന്റ് ജോസഫ് ആശുപത്രിയില്‍ മൂന്ന് ശസ്ത്രക്രിയക്ക് വിധേയമാകുകയും ആന്തരീകാവയവങ്ങള്‍ക്ക് ക്ഷതം പറ്റി മരണപ്പെട്ടു എന്നാണ് പരാതി. ഇതേ തുടര്‍ന്ന് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു.
ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം മാനന്തവാടി കോ-ഓപ്പറേറ്റീവ് കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി ഗാന്ധിപാര്‍ക്കില്‍ സമാപിക്കുകയായിരുന്നു.മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ ആരംഭിച്ച പൊതുയോഗത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ് കാഞ്ഞിരത്തിങ്കല്‍ അധ്യക്ഷനായി.എ എന്‍ പ്രഭാകരന്‍, എ എം നിഷാന്ത്,എ ജോണി, എ കെ