പുല്‍പള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതിപരത്തിയ കടുവയെ കൂടുവെച്ച് പിടികൂടാന്‍ ഉത്തരവിറങ്ങി.മണിക്കൂറുകള്‍ നീണ്ട സമരത്തിനൊടുവിലാണ് തിരുവനന്തപുരത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കടുവയെ പിടിക്കാന്‍ ഉത്തരവിറക്കിയത്.താന്നിത്തെരുവില്‍ പശുക്കിടാവിനെ കടുവ ആക്രമിച്ച സ്ഥലത്ത് രാത്രിയോടെ കൂട് സ്ഥാപിച്ചു.ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയും സര്‍വകക്ഷി നേതാക്കളും ചേര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് ചെതലത്ത് റെയ്ഞ്ച് ഓഫീസില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.പ്രതിഷേധ സമരത്തെ തുടര്‍ന്ന് പുല്‍പള്ളി സി.ഐ എ.അനന്തകൃഷ്ണന്‍, എസ്.ഐ.മാരായ സി.ആര്‍ മനോജ്,രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയൊരുക്കിയിരുന്നു.