താഴെ ചെറ്റപ്പാലത്ത് കൃഷിയിടത്തില്‍ നിന്ന് രണ്ട് ചന്ദന മരങ്ങള്‍ മുറിച്ചു കടത്താന്‍ ശ്രമം. ഇന്ന് പുലര്‍ച്ച 2.30ഓടെയാണ് മോഷ്ടാക്കള്‍ മരം മുറിച്ചു കടത്താനെത്തിയതായി കരുതുന്നത്. താഴെ ചെറ്റപ്പാലം വട്ടക്കുന്നേല്‍ മനോജിന്റെ റബര്‍ തോട്ടത്തിലുണ്ടായിരുന്ന ചന്ദന മരങ്ങളാണ് മുറിച്ചു കടത്താന്‍ ശ്രമിച്ചത്. മരം മുറിച്ച്, കഷ്ണങ്ങളാക്കി സമീപത്തെ വീട്ടു വളപ്പിലൂടെ റോഡിലേക്കെത്തിക്കാന്‍ ശ്രമിക്കവേ, വീട്ടുകാരനുണര്‍ന്ന് ബഹളം വെച്ചതോടെ മോഷ്ടാക്കള്‍ ശ്രമം ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു.
രാവിലെ പുരയിടത്തില്‍ ചന്ദന മരത്തടി കഷ്ണങ്ങള്‍ കണ്ടപ്പോഴാണ് രാത്രി മോഷ്ടാക്കളാണ് എത്തിയതെന്ന വിവരം മനസിലാകുന്നത്. വിവരമറിഞ്ഞ് പുല്പള്ളി പോലീസും വനംവകുപ്പും സ്ഥലത്തെത്തി അന്വേഷണം നടത്തി. മുറിച്ചിട്ട 10 മരകഷ്ണങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് മാസം മുമ്പ് ഇതിന് സമീപത്തുള്ള അമ്പാട്ട് സന്തോഷിന്റെ പറമ്പില്‍നിന്നും മോഷ്ടാക്കള്‍ ചന്ദന മരത്തടി മുറിച്ചുകടത്തിയിരുന്നു.