കാട്ടാനയെ ഉടനടി മയക്ക് വെടിവെച്ച് പിടികൂടണം: മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി
മാനന്തവാടി ടൗണിലും പരിസര പ്രദേശങ്ങളിലും നാട്ടിലിറങ്ങി ഭീതി പരത്തിയ കാട്ടാനയെ ഉടനടി മയക്കുവെടിവെച്ച് പിടികൂടാനുള്ള സംവിധാനം വനം വകുപ്പും, ബന്ധപ്പെട്ട അധികൃതരും തയ്യാറായി ജനങ്ങളുടെ ഭീതി അകറ്റണമെന്ന് മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.എം. നിശാന്ത് .സമയം ഇത്രവൈകീട്ടും റേഡിയോ കോളര്‍ പിടിപ്പിച്ച കാട്ടാനയെ പിടികൂടാത്തത് വകുപ്പ് തല അനാസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. എം.ജി.ബിജു, പി.വി ജോര്‍ജ്ജ്,, എ.സുനില്‍ കുമാര്‍, ജേക്കബ് സെബാസ്റ്റ്യന്‍, സി.കെ.രത്‌നവല്ലി എന്നിവര്‍ സംസാരിച്ചു.