പുല്‍പ്പള്ളി-മുള്ളന്‍കൊല്ലി മേഖലയിലെ രൂക്ഷമായ കടുവാ ശല്യത്തിന് പരിഹാരണം കാണാന്‍ നടപടിയുണ്ടാകാത്തതിനാല്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മണ്ഡലം കമ്മിറ്റി വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയിലും കര്‍ഷക പ്രതിഷേധമിരമ്പി. രണ്ടാഴ്ചയായി മേഖലയിലെ വിവിധ ഭാഗങ്ങളില്‍ കടുവാ സാന്നിധ്യം പതിവായിട്ടും അവയെ തുരത്താനോ പിടൂകുന്നതിനോ വനംവകുപ്പ് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
ജില്ലയില്‍ വന്യമൃഗശല്യം അതിരൂക്ഷമായിട്ടും പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ തയ്യാറാകാത്ത വനംമന്ത്രിയുടെ നിലപാട് കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്ന് ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാന്‍ വേണ്ടത്ര ശ്രമം നല്‍കുന്നില്ലെന്നും പകല്‍പോലും കടുവയുടെ സാന്നിധ്യം വീടിന് സമീപം പോലും കാണുന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്നും പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി കടുവയെ കൂടുവെച്ച് പിടികൂടുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ഷിനോ കടുപ്പില്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറിമാരായ പി.ഡി. സജി, ബീന ജോസ്, ഒ.ആര്‍. രഘു, ബ്ലോക്ക് പ്രസിഡന്റ് വര്‍ഗീസ് മുരിയന്‍കാവില്‍, ഗിരിജ കൃഷ്ണന്‍, പി.കെ. വിജയന്‍, ഷിനു കച്ചിറയില്‍, ഷിജോയ് മാപ്ലശ്ശേരി, മണി പാമ്പനാല്‍, പി.കെ. ജോസ്, സുനില്‍ പാലമറ്റം, എ.കെ. മാത്യു, അഗസ്റ്റിന്‍ പുത്തന്‍പുര, ശിവരാമന്‍ പാറക്കുഴി, ഷൈജു പഞ്ഞിത്തോപ്പില്‍, ലില്ലി തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.