പോരൂര്‍ കാട്ടിമൂല സെന്റ് തോമസ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുനാളിന് സമാപനമായി. ജനുവരി 13 മുതല്‍ 21 വരെയായിരുന്നു പ്രധാന തിരുനാള്‍ ദിനങ്ങള്‍.
ജപമാല വിശുദ്ധ കുര്‍ബാന, നൊവേന, തുടങ്ങിയ തിരുകര്‍മ്മങ്ങള്‍ക്ക് റവ.ഫാദര്‍ ആല്‍ബിന്‍ വളയത്തില്‍,റവ.ഫാദര്‍ ജോണി കപ്യാര് മലയില്‍, റവ.ഫാദര്‍ ബിജു പുന്നക്കാം പടവില്‍, ഫാദര്‍ ടിനോ പാമ്പിക്കല്‍ സി എസ് ടി, ഫാദര്‍ ഷാന്റോ കാരാ മയില്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശനിയാഴ്ച വൈകിട്ട് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം മരിയന്‍ നഗര്‍ പന്തലില്‍ എത്തിച്ചേര്‍ന്നു. തിരുനാള്‍ സന്ദേശത്തിനുശേഷം ആകാശ വിസ്മയം,വെടിക്കെട്ട് എന്നിവ നടന്നു.ഇന്നലെ നടന്നസമാപന ആശിര്‍വാദം, നേര്‍ച്ച ഭക്ഷണം എന്നിവയ്ക്ക് ശേഷം വൈകിട്ട് പ്രാദേശിക കലാപരിപാടികളോടെ തിരുനാളിന് സമാപനമായി..