സീതാമൗണ്ടില്‍ കടുവ

0

പുല്‍പ്പള്ളി സീതാമൗണ്ട് ടൗണിനോട് ചേര്‍ന്ന ജനവാസ കേന്ദ്രത്തില്‍ കടുവയിറങ്ങി. ഞായറാഴ്ച രാത്രിയാണ് സീതാമൗണ്ട് സ്വദേശി തമ്പിയുടെ വീടിനോട് ചേര്‍ന്ന് കടുവയെ കണ്ടത്.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി തെരച്ചില്‍ നടത്തി. കടുവയെ കണ്ടതോടെ പ്രദേശത്ത ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്.

ഇവിടെ നിന്നും അരകിലോമീറ്റര്‍ അകലെയാണ് കടുവയേയും മൂന്ന് കുഞ്ഞുങ്ങളേയും നാട്ടുകാര്‍ കണ്ടത്.പാടിച്ചിറ ടൗണിന് സമീപം കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. പുല്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ശിശുമല, സുരഭിക്കവല, ചാമപ്പാറ, കൊളവള്ളി, ശിവപുരം, തറപ്പത്തുകവല, താന്നിത്തെരുവ്, പാലമൂല, ചൂനാട്ടുകവല തുടങ്ങിയ പ്രദേശങ്ങളില്‍ കടുവയുടെ സാന്നിധ്യം പതിവായിരിക്കുകയാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!