കാർബൺ സിക്വസ്ട്രേഷൻ സർവ്വേ ആരംഭിച്ചു.
തിരുനെല്ലി പഞ്ചായത്തിനെ ഇന്ത്യയിലെ ആദ്യത്തെ‘നെറ്റ് സീറോ കാർബൺ എമിഷൻ‘ പഞ്ചായത്തായി ഉയർത്താനുള്ള പദ്ധതിയുടെ ഭാഗമായി നടത്തുന്ന പ്രഥമ കാർബൺ സിക്വസ്ട്രേഷൻ സർവ്വേ ആരംഭിച്ചു. കണ്ണൂർ സർവ്വകലാശാലമാനന്തവാടി ക്യാമ്പസിലെ ജന്തുശാസ്ത്ര പഠന വിഭാഗത്തിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിലാണ് രണ്ട് മാസം നീണ്ട് നിൽക്കുന്ന സർവ്വെ
കണ്ണൂർ സർവ്വകലാശാല മാനന്തവാടി ക്യാമ്പസിലെ ജന്തുശാസ്ത്ര പഠന വിഭാഗം തലവൻ പ്രൊഫസറും പശ്ചിമഘട്ട പഠന കേന്ദ്രം ഡയറക്ടറുമായ ഡോ പി.കെ. പ്രസാദൻ മാസ്റ്ററിന്റെയും ഡോ ജോസഫ് ജെ. എരിഞ്ചേരിയുടെയും നേതൃത്വത്തിൽ ജന്തുശാസ്ത്ര പഠന വിഭാഗത്തിലെ അർപ്പിത് സി പി , രേഷ്മാ .കെ .കെ , ആയിഷ തസ് ലിൻ, ആരതി രാമദാസ് , ബെൻസീറ, വിസ്മയ കെ.എന്നി ഏഴ്എം .എസ് സി വിദ്യാർത്ഥികളാണ് കാർബൺ സിക്വസ്ട്രേഷൻ സർവ്വേ
ആരംഭിച്ചത്. ഓരോ സ്പീഷിസിൽ പെട്ട വൃക്ഷങ്ങൾ അന്തരീക്ഷത്തിൽ നിന്ന് വലിച്ചെടുത്ത് ശരീരത്തിൽ സൂക്ഷിച്ച് വെക്കുന്ന കാർബണിൻ്റെ അളവാണ് വിദ്യാർത്ഥികൾ ശാസ്ത്രീയമായി ചിട്ടപ്പെടുത്തുക. ഇതിന്റെ ഭാഗമായുള്ള സർവ്വേയാണ് ആരംഭിച്ചത് .തിരഞ്ഞെടുക്കപ്പെട്ട ഒരു വാർഡിലെ 10 പ്രദേശങ്ങളിൽ ഉള്ള മരങ്ങളുടെ എണ്ണം തരം തിരിച്ച് നിളവും വീതിയും ഉയരവും ചിട്ടപ്പെടുത്തി ആ മരങ്ങൾ പുറംതള്ളുന്ന കാർബണിന്റെ അളവ് കണ്ടെത്തുകയാണ് സർവ്വേയിലുടെ വിദ്യാർത്ഥികൾ ചെയ്യുന്നത് .മനുഷ്യനാല്‍ ഉല്പ്പാെദിപ്പിക്കപ്പെടുന്ന കാർബൺ ഡൈ ഓക്സൈഡ്, മീഥെയ്ൻ, നൈട്രസ് ഓക്‌സൈഡ് എന്നിവ അന്തരീക്ഷത്തിന് താങ്ങാൻ കഴിയുന്ന തുലനാവസ്ഥയിൽ എത്തിക്കുക്കുവാനുള്ള പ്രധിവിധികൾ രൂപപ്പെടുത്തി എടുക്കുകയാണ് സർവ്വേയുടെ ലക്ഷ്യം .ഫെബ്രുവരി 15ന് സർവ്വേ പൂർത്തിയാക്കുമെന്ന് ടീം ലീഡർ ആരതി രാമദാസ് പറഞ്ഞു.