ജീവനക്കാരെ ഭീഷണിപ്പെടുത്തി മദ്യം പിടിച്ച് വാങ്ങിയ 4 പേര്‍ അറസ്റ്റില്‍
പനമരം ബിവറേജില്‍ നിന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തി മദ്യം പിടിച്ച് വാങ്ങിയ കേസില്‍ 4 പേര്‍ അറസ്റ്റില്‍. കരുമ്പുമ്മല്‍ സ്വദേശികളായ സുധി, സുരേഷ്, മാത്തൂര്‍ സ്വദേശി സനീഷ്, തലപ്പുഴ സ്വദേശി വിപിന്‍ എന്നിവരെയാണ് പനമരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി സിജിത്തും സംഘവും അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി 8.30ഓടെ ഔട്ട്‌ലെറ്റില്‍ എത്തിയ പ്രതികള്‍ക്ക് മദ്യം എടുത്ത് കൊടുക്കാന്‍ താമസിച്ചുവെന്നാരോപിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തി 4 ബോട്ടിന്‍ മദ്യമാണ് എടുത്തുകൊണ്ടു പോയത്. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്