ഇടതുപക്ഷ സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ജനുവരി 23 ന് രാവിലെ 6 മണി മുതല്‍ വൈകിട്ട് 4 മണി വരെ സംസ്ഥാനത്തെ മുഴുവന്‍ കളക്ട്രേറ്റുകളും ഉപരോധിക്കുമെന്ന് നേതാക്കള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ ഭരണസ്തംഭനത്തിനെതിരെയും, വിശ്വാസ ആചാര സംരക്ഷണങ്ങള്‍ക്കു വേണ്ടിയും, പ്രളയാനന്തര പുനരധിവാസ മേഖലയിലെ തികഞ്ഞ പരാജയത്തിനെതിരെയുമാണ് കളക്ട്രേറ്റ് ഉപരോധം. ജില്ലയില്‍ ഉപരോധം രാവിലെ 10 മണിക്ക് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. ആയിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് നേതാക്കളായ പി.പി.എ കരീം, എന്‍.ഡി അപ്പച്ചന്‍, കെ.കെ അഹമ്മദ് ഹാജി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.