സ്ത്രീ സമത്വം നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാവണം കെ.പി.വി.പ്രീത
ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച സ്ത്രീ സമത്വം നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാവണമെന്ന് അഖിലന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗം കെ.പി.വി.പ്രീത. മഹിള അസോസിയേഷന്‍ മാനന്തവാടി ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. എ.എന്‍.സുശീല അധ്യക്ഷത വഹിച്ചു. സീമന്തിനി സുരേഷ്, നിര്‍മ്മല വിജയന്‍, ത്യോസാമ്മ, ശാരദ സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.