സ്വദേശി ദര്‍ശന്‍ ജില്ലയ്ക്ക് രണ്ട് കോടിയിലധികം കേന്ദ്ര ഫണ്ട്

0

സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാനന്തവാടി വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിനും പള്ളികുന്ന് ലൂര്‍ദ്ദ് മാതാ ദേവാലയത്തിനും കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചു. വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിന് ഒരു കോടി അഞ്ച് ലക്ഷത്തി 97,616 രൂപയും, പള്ളികുന്ന് ലൂര്‍ദ് മാതാ ദേവാലയത്തിന് ഒരു കോടി 10,616 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഫണ്ട് അനുവദിച്ച കേന്ദ്ര സര്‍ക്കാരിനെയും മുന്‍കൈ എടുത്ത കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തേയും ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് സജി ശങ്കറും ദേവാലയ ഭാരവാഹികളും അഭിനന്ദിക്കുന്നതായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫണ്ട് ലഭിക്കുന്നതോടെ ഇരു ദേവായങ്ങളിലുമെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഏറെ അനുഗ്രഹമാവും.

ബി.ജെ.പി.ജില്ലാ ഘടകം പ്രത്യേകം മുന്‍കൈ എടുത്താണ് തീര്‍ത്ഥാടന ടൂറിസം പദ്ധതിയില്‍ ഇരുദേവാലയങ്ങള്‍ക്കും കേന്ദ്ര ടുറിസ് വകുപ്പ് ഫണ്ട് അനുവദിച്ചത്.കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ശ്രമഫലമായാണ് ഫണ്ടുകള്‍ അനുവദിച്ചത്.ഇരു ദേവാലയങ്ങളുടെയും അടിസ്ഥാന വികസനത്തിനാണ് ഫണ്ട് അനുവദിച്ചത് ഫണ്ട് ലഭ്യമാകുന്നതോടെ ഇരു ദേവാലയങ്ങളിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഏറെ അനുഗ്രഹവുമാവും ജില്ലയ്ക്ക് പ്രത്യേക പരിഗണ നല്‍കി ഫണ്ട് അനുവദിച്ച കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായി ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍ പറഞ്ഞു. ജില്ലയിലെ പുരാതന ദേവാലയങ്ങള്‍ക്ക് ഫണ്ട് അനുവദിച്ച കേന്ദ്ര സര്‍ക്കാരിനെയും കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെയും പള്ളികുന്ന് ലൂര്‍ദ് മാതാ ദേവാലയ വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ കറുകപറമ്പില്‍, വള്ളിയൂര്‍ക്കാവ് ദേവസ്വം ട്രസ്റ്റി ഏച്ചോം ഗോപി എന്നിവരും അഭിനന്ദിച്ചു
വാര്‍ത്താ സമ്മേളനത്തില്‍ ജോണ്‍ വാലേലും പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!