വിപണന മേള ആരംഭിച്ചു
നേന്ത്രക്കായക്ക് വില കുറഞ്ഞ സാഹചര്യത്തില്‍ കര്‍ഷകരില്‍ നിന്നും കൃഷിയിടത്തിലെത്തി, ശേഖരിച്ച നേന്ത്രക്കായ വില്‍പ്പനക്കായി കൃഷി ഭവന്‍ ഹരിത കൂട്ടത്തിന്റെയും, മാനന്തവാടി നഗരസഭ കുടുംബശ്രീ സിഡിഎസിന്റെയും ആഭിമുഖ്യത്തില്‍ വിപണന മേള ആരംഭിച്ചു. കുടുംബശ്രീ ബസാറില്‍ ആരംഭിച്ച മേള നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍ ആദ്യ വില്‍പ്പന ഏറ്റുവാങ്ങി.സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ഗിരിജ പുരുഷോത്തമന്‍, അസി: കൃഷി ഓഫീസര്‍ ഷൈജു മാത്യു, ഷിനോജ്, ഡൊമിനിക് എന്നിവര്‍ സംബന്ധിച്ചു.