മൂടക്കൊല്ലിയില്‍ പന്നിഫാമില്‍ കടുവയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പോലീസില്‍ പരാതി നല്‍കി.കൂട് സ്ഥാപിച്ചതിന് ശേഷം സ്ഥലത്ത് എത്തിയ നാട്ടുകാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നാരോപിച്ചാണ് ഇരുളം ഡെപ്യൂട്ടി റെയ്ഞ്ചര്‍ കേണിച്ചിറ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത് .
മൂടകൊല്ലി പന്നിഫാമില്‍ കഴിഞ്ഞ ദിവസമാണ് കടുവയുടെ ആക്രമണത്തില്‍ 20 ഓളം പന്നികള്‍കൊല്ലപെട്ടത്.തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അന്ന് രാത്രി തന്നെ വനം വകുപ്പ് കൂട് സ്ഥാപിക്കുകയും ചെയ്തിരുന്നു.പിറ്റേ ദിവസം സ്ഥലത്ത് എത്തിയ നാട്ടുകാരുമായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും ഇതിന്റെ പേരിലാണ് ഉദ്യോഗസ്ഥര്‍ കൃത്യനിര്‍വ്വഹണം തടസപെടുത്തി എന്ന് ആരോപിച്ച് നാട്ടുകാരില്‍ 5 ളം പേരുടെ പേരില്‍ കേണിച്ചിറ പോലീസ് സ്റ്റേഷനില്‍ വ്യാജപരാതി നല്‍കുകയും ചെയ്തത് എന്ന് സര്‍വ്വകക്ഷി ഭാരവാഹികള്‍ പറഞ്ഞു . പരാതിയുടെ അടിസ്ഥാനത്തില്‍ നാട്ടുകാരായ 5 പേരും കേണിച്ചിറ പോലീസില്‍ ഹാജരായി ജാമ്യം എടുത്തു.ഫാം ഉടമയുടെ പേരിലും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരാതി നല്കിയിട്ടുണ്ട്.വനം വകുപ്പിന്റെ വ്യാജ പരാതിയില്‍ പ്രതിഷേധിച്ച് ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.വരും ദിവസം സര്‍വ്വകക്ഷിയോഗം ചേര്‍ന്ന് ശക്തമായ ജനകിയ പ്രക്ഷോഭങ്ങള്‍ നടത്തുന്നതിനും വനം വകുപ്പ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്താനുമാണ് നാട്ടുകാര്‍ തീരുമാനിച്ചിരിക്കുന്നത് .