കല്‍പ്പറ്റ വെള്ളാരംകുന്നില്‍ നിയന്ത്രണം വിട്ട് ബസ് മറിയാന്‍ കാരണം ബ്രേക്ക് നഷ്ടമായതാണെന്ന് ഡ്രൈവറുടെ മൊഴി.ബസ് ക്രെയിന്‍ ഉപയോഗിച്ച് പൊക്കി മാറ്റി.വെള്ളാരംകുന്നിലെ കിന്‍ഫ്രാ പാര്‍ക്കിന് സമീപമാണ് കെ.എസ്.ആര്‍.ടി.സി ബസ് കഴിഞ്ഞ ദിവസം വൈകീട്ട് 5 മണിയോടെ അപകടത്തില്‍പെട്ടത്. 12 പേര്‍ക്ക് പരിക്ക് പറ്റി. ഇവരില്‍ ഗുരുതരാവസ്ഥയിലുണ്ടായിരുന്ന ഒരാള്‍ അപകട നില തരണം ചെയ്തു.
കോഴിക്കോടേക്കുള്ള (കെ.എല്‍ 15 9926) ടി.ടി ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.കുത്തനെയുള്ള ഇറക്കവും വളവുകളുമുള്ള റോഡാണിത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് ഡ്രൈവര്‍ മൊഴി നല്‍കിയപ്പോള്‍ സുരക്ഷാ ഭിത്തി ഉള്‍പ്പടെ സംവിധാനങ്ങളില്ലാത്തത് ഇനിയും അപകടം വിളിച്ചു വരുത്തുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നുച്ചകഴിഞ്ഞാണ് ക്രെയിന്‍ ഉപയോഗിച്ച് ബസ് പൊക്കി മാറ്റിയത്.