സ്പിരിറ്റ് കേസില്‍ ഒളിവിലായിരുന്ന പ്രതികളില്‍ ഒരാള്‍ പിടിയില്‍

0
മലപ്പുറം അഴിഞ്ഞിലത്ത് പ്രവര്‍ത്തിക്കുന്ന കോസ്്മെറ്റിക്സ് സ്ഥാപനത്തിന്റെ മറവില്‍ സാനിറ്റൈസര്‍ നിര്‍മ്മിക്കാനെന്ന വ്യാജേന സംസ്ഥാനത്തേക്ക് കടത്തിയ സ്പിരിറ്റ് കേസില്‍ ഒളിവിലായിരുന്ന പ്രതികളില്‍ ഒരാള്‍ പിടിയില്‍. മലപ്പുറം കൊണ്ടോട്ടി പുളിയഞ്ചാലി വീട്ടില്‍ പി.സി. അജ്മല്‍ (35)നെയാണ് അസി.എക്സൈസ് കമ്മീഷണര്‍ ജിമ്മി ജോസഫിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മുഖ്യപ്രതി പിടിയിലാകാനുണ്ട്. 2021 മാര്‍ച്ച് ആറിന് മുത്തങ്ങ പൊന്‍കുഴിയില്‍ വെച്ചാണ് നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നര്‍ ലോറിയില്‍ 52 ബാരലുകളിലായി സൂക്ഷിച്ചിരുന്ന 11000 ലിറ്റര്‍ സ്്പിരിറ്റ് എക്സൈസ് പിടികൂടിയത്.
രഹസ്യ വിവിരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്‌ക്വാഡ് സി.ഐ സജിത് ചന്ദ്രന്റെ നേൃത്വത്തിലുള്ള സംഘം സ്്പിരിറ്റ് പിടിച്ചെടുത്തത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും ആരെയും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന്്്് അസി. കമ്മീഷണര്‍ ജിമ്മിജോസഫിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ഇന്‍വസിറ്റിഗേഷന്‍ ടീം രണ്ടര വര്‍ഷത്തിനുശേഷം ഒരാളെ പിടികൂടിയിരിക്കുന്നത്. മലപ്പൂറം അഴിഞ്ഞിലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വി.എ.ബി കോസ്മെറ്റിക്സ് സ്ഥാപനത്തിന്റെ പാര്‍്ട്ണര്‍ പി. സി അജ്മല്‍(35)നെയാണ് സംഘം അറസ്റ്റ് ചെയ്തത്്. നോട്ടീസ് നല്‍കിയിട്ടും ഹാജരാകാഞ്ഞതിനെ തുടര്‍ന്ന്് നേരിട്ട്പോയി കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. കേസില്‍ മുഖ്യപ്രതിയായ സ്ഥാപനത്തിന്റെ മാനേജിഗ് പാര്‍ട്ണര്‍ മുഹമ്മദ് ബഷീര്‍ പിടിയിലാകാനുണ്ട്്.
വി.എ.ബി കോസ്്മെറ്റിക്സ് എന്ന സ്ഥാപനത്തിന്റെ മറവില്‍ സാനിറ്റൈസര്‍ നിര്‍മ്മിക്കാനെന്ന വ്യാജേനയാണ് സ്പിരിറ്റ് കടത്തികൊണ്ടുവന്നത്. മൈസൂര്‍ കൊപ്പം ഭാഗത്തെ എന്‍.എസ്.എല്‍ ഷുഗേര്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിന്നും കൊറോണ സമയത്ത് സാനിറ്റൈസര്‍ നിര്‍മ്മിക്കാനെന്ന പേരില്‍ ഡ്രഗ് ഡിപ്പാര്‍ട്ട്മെന്റിന്റെ ലൈസന്‍സ് ഉപയോഗിച്ചാണ് സ്പിരിറ്റ് ലഭ്യമാക്കി കടത്തി കൊണ്ടുവന്നത്്്്. ഇത് കൊണ്ടുവന്നത് ഒന്നാംപ്രതിയായ മുഹമ്മദ് ബഷീറും പിടിയിലായ രണ്ടാംപ്രതി പി.സി അജ്മലും നേരിട്ട് ഇടപ്പെട്ടുമാണ്. എന്നാല്‍ മുഹമ്മദ് ബഷീര്‍ വിദേശത്തും സ്വദേശത്തും ഒളിവില്‍ കഴിഞ്ഞുവരുകയാണെന്ന്് സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്്്്. സ്ഥാപനത്തിന്റെ മറ്റൊരു പാര്‍ട്ടണറുമായി  വാഹിദ് വിദേശത്ത് ദീര്‍ഘകാലമായി ജോലി ചെയ്തുവരുകയുമാണ്. ഇയാള്‍ക്ക് ഈകേസുമായി ബന്ധമുണ്ടോ എന്നതിനെ കുറിച്ചും അ്ന്വേഷണം സംഘം പരിശോധിച്ചുവരുകയാണ്.  ഇവരുടെ വിദേശ യാത്രകളുമായി ബന്ധപ്പെട്ടുളള വിവരങ്ങള്‍ ശേഖരിച്ചുവരുകയാണെന്നും മുഖ്യപ്രതിയെ പിടികൂടുന്നതിന് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ശ്രമങ്ങള്‍ നടക്കുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു. സൈബര്‍ സെല്ലിലെ പ്രിവന്റിവ് ഓഫീസര്‍ എം.സി ഷിജു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുഷാദ്, സനൂപ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ശ്രീജ മോള്‍ എന്നിവരുള്‍പ്പെടുന്നതാണ് അ്ന്വേഷണ സംഘം.
Leave A Reply

Your email address will not be published.

error: Content is protected !!