കാനം രാജേന്ദ്രന്‍ അനുസ്മരണ സമ്മേളനം
ജോയിന്റ് കൗണ്‍സില്‍ വയനാട് ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.ഇടത് പക്ഷ പ്രസ്ഥാനത്തിന് കരുത്തനായ പോരാളിയെയാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് അനുസ്മരണ പ്രഭാഷണത്തില്‍ സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ ബാബു
ട്രേഡ് യുണിയന്‍ രംഗത്ത് നിയമസഭയിലും ജനകീയ പ്രശ്‌നങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനും കഴിഞ്ഞുവെന്ന് ബാബു പറഞ്ഞു.ചടങ്ങില്‍ ജോയിന്റ് കൗണ്‍സില്‍ വയനാട് ജില്ലാ പ്രസിഡന്റ് എം.പി, ജയപ്രകാശ് അധ്യക്ഷത വഹിച്ചു,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം എം നജിം, എസ് പി സുമോദ്, ജി ജയകുമാര്‍, കെ.ആര്‍ഡി എസ് എ സംസ്ഥാന കമ്മറ്റി അംഗം കെ ഷമിര്‍, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ടി.ആര്‍ ബിനില്‍കുമാര്‍, ജില്ലാ പ്രസിഡന്റ് പ്രിന്‍സ് തോമസ്, സെക്രട്ടറി പി പി റഷീദ, അനില പി.കെ, ബെന്‍സി ജോണ്‍, ലിതിന്‍ ജോസഫ്, വാസു കെ, കെ.എ പ്രേംജിത്ത്, പി.പി സുജിത്ത്കുമാര്‍, വി.സുജിത്ത്, ടി.ഡി സുനില്‍മോന്‍,വി.വി അന്റെണി എന്നിവര്‍ പ്രസംഗിച്ചു.