കടുവയുടെ ആക്രമണത്തില്‍ പശു കൊല്ലപ്പെട്ട കര്‍ഷകന് ആശ്വാസമായികുവൈറ്റ് ഡാനീഷ് ഡയറി അംഗങ്ങള്‍ പശുവിനെ വാങ്ങി നല്‍കി. കല്ലൂര്‍ക്കുന്ന് വാകയില്‍ സന്തോഷിനാണ് ഫ്രണ്ട്‌സ് ഓഫ് കെഡിഡി അംഗങ്ങള്‍ 50000 രൂപ വിലവരുന്ന പശുവിനെ വാങ്ങി നല്‍കിയത് .
പനമരം ക്ഷീര വികസന ഓഫിസര്‍ അഭിലാഷിന്റെയും ,വാകേരി ക്ഷീര സംഘത്തിന്റേയും ഇടപെടലിലാണ്
കുവൈറ്റ് ഡാനിഷ് ഡയറി അംഗങ്ങള്‍ സന്തോഷിന് പശുവിനെ വാങ്ങി നല്കിയത്.ക്ഷീര സംഘം ഓഫീസില്‍ സംഘടിപ്പിച്ച പശുവിനെ കൈമാറല്‍ ചടങ്ങില്‍ ഫ്രണ്ട്‌സ് ഓഫ് കെ ഡി ഡി അംഗം ദീപക് , സംഘം പ്രസിഡന്റ് വി എസ് അരുണ്‍,സെക്രട്ടറി പി എസ് സജി , എം കെ ബാലന്‍ ,കെ എം ജോസ്, തുടങ്ങിയവര്‍ സംസാരിച്ചു.