വാര്‍ഷികാഘോഷം നടത്തി

0

കാട്ടിക്കുളം കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷികാഘോഷം നടത്തി. അപ്പപാറ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് ഇടവക കുടുംബ യുണിറ്റിന്റെ നേതൃത്വത്തില്‍ ഇടവകയിലെ ചേകാടി മറ്റത്തില്‍ ജോയിയുടെ വസതിയിലായിരുന്നു വാര്‍ഷികാലോഷം സംഘടിപ്പിച്ചത്. പരിപാടിയിലെ മുഖ്യ അഥിതിയായ റോമന്‍ പ്രതിനിധി ഫാദര്‍ റൗള്‍ മറാവി ഉദ്ഘാടനം ചെയ്തു. ദൈവ വിശ്വാസമാണ് സമൂഹത്തിന്റെ അടിത്തറയെന്നും ഈഗോ വെടിഞ്ഞ് എല്ലാവരെയും തുല്യരായി കാണാനുള്ള മനസാര്‍ജിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായി കുടുംബ യൂണിറ്റിലെ കുട്ടികളുടെ വിവിധ കലാപരിപാടിയും അരങ്ങേറി. ഫാദര്‍ ജോജി അധ്യക്ഷത വഹിച്ചു. ഫാ. അനീഷ് ഇടനാട് സി ബെറ്റി തങ്കച്ചന്‍ പുലിമല എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!