കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ 4 തസ്തികകള്‍ അനുവദിച്ചത് നിയമവിരുദ്ധം

0

ബത്തേരി കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ബാങ്ക് വിഭജനത്തിന്റെ ഭാഗമായി നാല് തസ്തികകള്‍ അനുവദിച്ചത് നിയമ വിരുദ്ധമാണെന്നും ഇതിനെതിരെ ജോയിന്റ് രജിസ്ട്രാര്‍ക്കെതിരെ ക്രിമിനല്‍ കേസ് നല്‍കുമെന്നും ബാങ്ക് മുന്‍ പ്രസിഡണ്ട് കെ.കെ. ഗോപിനാഥന്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചയാള്‍ക്ക് വരെ രജിസ്ട്രാര്‍ തസ്തിക അനുവദിച്ചുവെന്നും ബാങ്കിലെ 29 നിയമനങ്ങള്‍ റദ്ദ് ചെയ്ത സാഹചര്യത്തില്‍ ഈ ജിവനക്കാര്‍ക്ക് തൊഴില്‍സുരക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!