കെ.ആർ.ഡി.എസ്.എ വയനാട് ജില്ലാ സമ്മേളനം
ജനുവരി 4,5 തീയതികളില്‍ നടക്കുന്ന കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ വയനാട് ജില്ലാ സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ് സമ്മേളനം.4ന് വൈകീട്ട് വിളംബര ജാഥയോടെ സമ്മേന നടപടികള്‍ ആരംഭിക്കും.
5 ന് രാവിലെ 10 മണിക്ക് സി എ സുരേന്ദ്രന്‍ നഗറില്‍ സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ ബാബു പ്രതിനിധി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പ്രിന്‍സ് തോമസ് അധ്യക്ഷത വഹിക്കും.കെ ആര്‍ഡിഎസ് എ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എം നജിം സംഘാടന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ സെക്രട്ടറി പി.പി സുജിത്ത്കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് ആവതരിപ്പിക്കും. ജില്ലാ ട്രഷറര്‍ ലിതിന്‍ ജോസഫ് വരവ് ചിലവ് കണക്ക് അവതരിപ്പിക്കും. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.പി സുമോദ്, കെ ആര്‍ഡിഎസ് എ സംസ്ഥാന സെക്രട്ടറി വി.എച്ച് ബാലമുരളി, കെ.ഷമീര്‍,കെ.എ പ്രേംജിത്ത്, കെ.ആര്‍ സുധാകരന്‍, ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ജയപ്രകാശ് എം.പി ,സെക്രട്ടറി ബിനില്‍കുമാര്‍ ടി.ആര്‍, പി.പി റഷീദ എന്നിവര്‍ പ്രസംഗിക്കും. വാര്‍ത്ത സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വി.കെ ശശിധരന്‍, ജനറല്‍ കണ്‍വീനര്‍ കെ ഷമീര്‍, ജില്ലാ പ്രസിഡന്റ് പ്രിന്‍സ് തോമസ്, താലൂക്ക് സെക്രട്ടറി അശ്വന്ത് സി കെ, അനില പി.കെ തുടങ്ങിയവര്‍ പങ്കെടുത്തു.