മീനങ്ങാടി കുട്ടിരായിന്‍ പാലത്ത് നിയന്ത്രണം വിട്ട കാര്‍ പാലത്തിനടിയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന കാര്യമ്പാടി സ്വദേശികളായ നാലു യുവാക്കള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പുഴക്ക് സമീപത്തെ മുളങ്കൂട്ടത്തില്‍ കാര്‍ തടഞ്ഞ് നിന്നതിനാല്‍ വാഹനം പുഴയിലേക്ക് പതിച്ചില്ല. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. മുളങ്കൂട്ടത്തില്‍ കുടുങ്ങിയ കാര്‍ മുളകള്‍ വെട്ടിമാറ്റിയാണ് താഴെയിറക്കിയത്.