ബസ്സിടിച്ച് പരിക്കേറ്റ കാട്ടാന ചെരിഞ്ഞു

0

മുത്തങ്ങ കുമഴി വനമേഖലയില്‍ ഇന്നലെയാണ് കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഈ മാസം നാലിനാണ് ദേശീയപാത 766 മുത്തങ്ങ കല്ലൂര്‍ 67 സമീപം കാട്ടാനയെ ശബരിമല തീര്‍ത്ഥാടക സഞ്ചരിച്ച ബസ് ഇടിച്ച് ഗുരുതര പരിക്കേറ്റത്. തുടര്‍ന്ന് തീറ്റ എടുക്കാനും നടക്കാനും ബുദ്ധിമുട്ടിയിരുന്ന ആനയെ മയക്കുവെടിവച്ച് വനവകുപ്പ് ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് ആരോഗ്യനില മെച്ചപ്പെട്ടിരുന്നെങ്കിലും ഇന്നലെ ചരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. വനം വകുപ്പ് തുടര്‍നടപടികള്‍ സ്വീകരിച്ചു വരുകയാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!