നടവയല്‍ ഇടവകയില്‍ ഓര്‍മ്മദിനം ആചരിച്ചു.

0

നടവയല്‍ ഇടവകയില്‍ പൂര്‍വ്വീക സ്മരണ ഒരുക്കി.ഉണ്ണിമിശിഹായുടെ തിരുനാളിന്റെ ഭാഗമായാണ് നടവയല്‍ ഹോളിക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍ മണ്‍മറഞ്ഞ്‌പോയ പിതാക്കളേയും കുടുംബാംഗങ്ങളേയും അനുസ്മരിച്ച് ഓര്‍മ്മദിനം ആചരിച്ചത്.ദിവ്യബലിയിലും സെമിത്തേരിയില്‍പ്രത്യേക പ്രാര്‍ത്ഥനയുംവലിയ ഒപ്പീസും നടത്തി.ഇടവക ജനങ്ങള്‍ മനസ്സുനിറയുന്ന ഓര്‍മ്മകളോടെ പരേതത്മാക്കളുടെ ഓര്‍മ്മദിനത്തില്‍ പങ്കെടുത്തത്ഹൃദ്യംഗമമായ കാഴ്ചയായി മാറിയെന്ന് ആര്‍ച്ച് പ്രീസ്റ്റ് ഫാ: ഗര്‍വാസിസ് മറ്റം പറഞ്ഞു.ഫാ.ജോര്‍ജ്ജ് മാമ്പള്ളില്‍,ഫാ.ഷാജി മുളങ്കുടിയാങ്കല്‍,ഫാ:ബെന്നി മുതിരകാലായില്‍തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!