ജലകായിക വിനോദങ്ങള്‍ക്ക് തുടക്കം

0

ബാണാസുര സാഗര്‍ ഡാമില്‍ നിലവിലുള്ള ജല കായിക വിനോദങ്ങളോടൊപ്പം പുതിയതായി കനോപ്പി, കാശ്മീരി ശിക്കാര തുടങ്ങിയ ജലകായിക വിനോദങ്ങള്‍ക്ക് തുടക്കമായി.കെഎസ്ഇബി ഡയറക്ടര്‍ അഡ്വ.വി. മുരുകദാസ് ഉദ്ഘാടനം ചെയ്തു. ഹൈഡല്‍ ഡയറക്ടര്‍നരേന്ദ്രനാഥ് വെല്ലൂരി മുഖ്യ അതിഥിയായിരുന്നു.
വയനാട് സര്‍ക്യൂട്ടിലെ എല്ലാ ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങളിലും വിനോദ സഞ്ചാരികള്‍ക്ക് ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍ വൈവിധ്യവും സാഹസികവുമായ ജല കായിക വിനോദങ്ങള്‍ എത്തിക്കാന്‍ കെഎസ്ഇബിഹൈഡല്‍ വിംഗുമായി സഹകരിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്.

 

Leave A Reply

Your email address will not be published.

error: Content is protected !!