വയനാട് കാര്‍ണിവലിന് ഗംഭീര തുടക്കം
വയനാട് കാര്‍ണിവല്‍ & ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിനു പനമരത്ത് മാജിക് വില്ലേജില്‍ തുടക്കം. മാനന്തവാടി എംഎല്‍എ ഓ ആര്‍ കേളു ഉദ്ഘാടനം ചെയ്തു. വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകളാല്‍ സമ്പന്നമായ ഫുഡ് കോട്ടുകള്‍, പലവിധ ഉല്‍പ്പന്നങ്ങള്‍, ഒരു കുടക്കീഴില്‍ അണിചേരുന്ന വിവിധതരം സ്റ്റാളുകള്‍, കുട്ടികളുടെ അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഭിന്നശേഷി വിദ്യാര്‍ഥികളുടെ കലാസംഗമം, ഇന്ത്യന്‍ ഫാഷന്‍ ഷോ, കുക്കറി കോമ്പറ്റീഷനുകള്‍,ഗാനസന്ധ്യ, കോമഡി ഷോ,ചലച്ചിത്ര താരങ്ങള്‍,സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന അവാര്‍ഡ് നൈറ്റ്, വനിതാ വടംവലി മത്സരം,സാംസ്‌കാരിക സമ്മേളനം, ആകാശ വിസ്മയം എന്നിവയും കാര്‍ണിവല്ലിന്റെ ഭാഗമായി ഉണ്ടാകും
മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പനമരം പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നിന്നും ആരംഭിച്ച വിളംബര ജാഥയ്ക്ക് മര്‍ച്ചന്റ് യൂത്ത് വിങ് നേതൃത്വം നല്‍കി.ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ടും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനുമായ ജോണി പാറ്റനി അധ്യക്ഷത വഹിച്ചു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ആസി ടീച്ചര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗഫൂര്‍ കാട്ടി, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുബൈര്‍ കെ ടീ, ഫാദര്‍ ഇമ്മാനുവല്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സജേഷ് സെബാസ്റ്റ്യന്‍, പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ കെഎം ഉമ്മര്‍ അബ്ദുല്‍ അസീസ് .റിട്ടേയേര്‍ഡ് എസ് പി പ്രിന്‍സ് അബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.