വനിതകള്‍ക്ക് സൈക്കിള്‍ പരിശീലനം

0

സ്ത്രീകളെ സൈക്കിളിങ്ങില്‍ സാക്ഷരരാക്കി ബൈസ്‌കിസ് ഇന്ത്യ ഫൗണ്ടേഷന്‍.ബത്തേരിയില്‍ കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 28 വനിതകളെയാണ് സൗജന്യമായി സൈക്കിള്‍ ഓടിക്കാന്‍ പരിശീലിപ്പിച്ചത്.ബത്തേരി വൈ.എം.സി.എ, വിനയ ഫ്രീഡം ഫൗണ്ടേഷന്‍ എന്നിവരുടെ സഹകരണത്തോടെ ബത്തേരി ഡബ്ല്യു.എം.ഒ സ്‌കൂള്‍ ഗ്രൗണ്ടില്‍ രാവിലെയും വൈകിട്ടുമായിരുന്നു പഠനം. വീട്ടമ്മമാരും ജോലിക്കുപോകുന്നവരുമായ വനിതകളാണ് സൈക്കിളിങ് പരിശീലിക്കാനായി ഇവിടെ എത്തിച്ചേര്‍ന്നത്.

ഏതെങ്കിലും വാഹനം ഓടിക്കാന്‍ പഠിക്കുക എന്നത് എല്ലാവരുടെയും ആഗ്രമാണ്. ഇതിന്റെ ബാലപാഠം ആരംഭിക്കുന്നത് സൈക്കിളിങ് പരിശീലിച്ചുകൊണ്ടാണ്. ഇത് പഠിക്കുന്നതോടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും മറ്റ് വാഹനങ്ങള്‍ ഓടിക്കാന്‍ തനിക്കുമാവുമെന്ന വിശ്വാസവും കൈവരുകയും ചെയ്യും. ഇത്തരത്തില്‍ 2030 ആകുമ്പോഴേക്കും രാജ്യത്തെ സ്ത്രീകളില്‍ അമ്പത് ശതമാനം പേര്‍്ക്കും സൈക്കിളിങില്‍ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ബൈസിക്സ് ഇന്ത്യ ഷീ സൈക്കിളിങ് നാഷ്ണല്‍ പ്രോജക്ടിന്റെ ഭാഗമായാണ് സുല്‍ത്താന്‍ബത്തേരിയിലും സ്ത്രീകള്‍ക്ക് സൗജന്യമായി സൈക്കിളിങ്ങില്‍ പരിശീലനം നല്‍കിയത്. അഞ്ച് ദിവസം കൊണ്ട് 28 പേരാണ് സൈക്കിളിങ് പഠിച്ചത്. ആരുടെയും സഹായമില്ലാതെയാണ് വനിതകള്‍ സൈക്കിളിങ് അഭ്യസിച്ചത്. അതിനാല്‍ തന്നെ ആത്മവിശ്വാസം വര്‍ദ്ധിച്ചതായി എല്ലാവരും പറയുന്നു. പലരും മുമ്പ് പഠിക്കാന്‍ ശ്രമിച്ച് പരാചയപ്പെട്ടവരാണ്. എന്നാല്‍ ഇപ്പോള്‍ വളരെ വേഗത്തില്‍ പഠിച്ചെടുക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇവര്‍. ഷീ സൈക്കിളിങ് നാഷ്ണല്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ എം. എ സീനത്ത്, ബൈസൈക്കിള്‍ തിരുവനന്തപുരം മുന്‍മേയര്‍ പ്രകാശന്‍ പി. ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് സൈക്കിളിങ് പരിശീലനം നല്‍കിയത്. ഇതിനോടകം ഷീ സൈക്കിളിങിന്റെ ഭാഗമായി വയനാടിനുപുറമെ സംസ്ഥാനത്ത് എറണാകുളം, ഉദയം പേരൂര്‍, മൂഴിക്കുളം ശാല, പറവൂര്‍, കോട്ടയം, വട്ടിയൂര്‍ക്കാവ്, ശ്രീചിത്തിര ഹോം എന്നിവിടങ്ങളിലടക്കം അഞ്ഞൂറിലേറെ പേര്‍്ക്ക് സൈക്കിളിങ് പരിശീലനം നല്‍കികഴിഞ്ഞു. ബത്തേരിയില്‍ ഡബ്ല്യു.എം.ഒ സ്‌കൂള്‍ ഗ്രൗണ്ടില്‍ രാവിലെയും വൈകിട്ടുമായാണ് പരിശീലനം നല്‍കിയത്. ബത്തേരി വൈ.എം.സി.എയും, വിനയ ഫ്രീഡം ഫൗണ്ടേഷന്‍ എ്ന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശീലന പരിപാടി.

 

Leave A Reply

Your email address will not be published.

error: Content is protected !!