കഞ്ചാവുമായി യുവാവ് പിടിയില്‍.

0

ക്രിസ്തുമസ്- ന്യൂഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വെള്ളാരംകുന്നില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 80 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. വെള്ളാരംകുന്ന് നെടുപ്പാറ സ്വദേശി ഷംജാദിയാണ് പിടിയിലായത്. കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ പി. ബാബുരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസര്‍ ലത്തീഫ്. കെ എം , പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) പ്രമോദ് കെ.പി , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീധരന്‍.കെ, പ്രജീഷ്. എം.വി മിഥുന്‍ .കെ , റഷീദ്. കെ, ജെയ്‌മോന്‍ ഇ.എസ്,എക്‌സൈസ് ഡ്രൈവര്‍ അബ്ദു റഹീം. എം.വി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!