ചായക്കടയില്‍ മോഷണം: 12000 രൂപയുടെ സിഗരറ്റും, 2200 രൂപയും മോഷണം പോയി

0

കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡ് സമീപത്തെ ചായക്കടയില്‍ മോഷണം. 12000 രൂപയുടെ സിഗരറ്റും, 2200 രൂപയുമാണ് മോഷണം പോയത്. ഇന്നലെ രാത്രിയാണ് കല്‍പ്പറ്റ പഴയ ബസ് സമീപത്തെ നാസര്‍ എന്നയാളുടെ ചായക്കടയില്‍ മോഷണം നടന്നത്. ജീവനക്കാരനായ മണി രാവിലെ കട തുറക്കാന്‍ വന്നപ്പോഴാണ് കടയുടെ ഒരു ഭാഗം കുത്തി തുറന്ന നിലയില്‍ കണ്ടത്. സംഭവത്തില്‍ കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ പരാതി.

അഞ്ചുവര്‍ഷമായി കച്ചവടം നടത്തിവരുന്ന കടയില്‍ ആദ്യമായിട്ടാണ് മോഷണമെന്നും രാത്രിയായാല്‍ ഈ പ്രദേശം സാമൂഹ്യവിരുദ്ധ കേന്ദ്രമായി മാറുകയാണെന്നും മണി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!