ക്രിസ്മസും – ന്യൂയറും :അതിര്‍ത്തികളില്‍ സംയുക്ത പരിശോധന
ക്രിസ്മസ് – ന്യൂയര്‍ പ്രമാണിച്ച് കേരള കര്‍ണാടക എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബാവലി കേന്ദ്രീകരിച്ച് സംയുക്ത യോഗവും വാഹന പരിശോധനയും നടത്തി. ബാവലി മുതല്‍ കര്‍ണാടകയുടെ ഭാഗമായ ആനമാളം, ഗൃഹന്നൂര്‍ ഭാഗങ്ങളിലും കബനി പുഴയോരപ്രദേശങ്ങളിലും സംയുക്ത എക്‌സൈസ് സംഘം പരിശോധന നടത്തി.
വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഷാജി.കെഎസിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ നഞ്ചന്‍ങ്കോട് ഡെപ്യൂട്ടി എക്‌സൈസ് സൂപ്രണ്ട് വിക്രം,എല്‍.പി , എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മാരായ രാജേഷ് എന്‍, ദീപു എന്‍ , എക്‌സൈസ് സബ് ഇന്‍സ്‌പെക്ടര്‍ ശിവ പ്രകാശ എന്നിവരുടെ നേതൃത്വത്തിലുള്ള ടീം കര്‍ണാടക എക്‌സൈസിനെ പ്രതിനിധീകരിച്ചു.മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്‍ , മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ വി കെ ,ബാവലി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജില്‍ കുമാര്‍ പ്രിന്റീവ് ഓഫിസര്‍മാരായ ചന്തു പി കെ , ജോണി കെ , ജിനോഷ് പി. ആര്‍ തുടങ്ങിയവര്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു.