ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഭരിക്കുന്നവര്‍ക്ക് കഴിയണം
കര്‍ഷകന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഭരിക്കുന്നവര്‍ക്ക് കഴിയണമെന്ന് മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം. കത്തോലിക്കേ കോണ്‍ഗ്രസ് നടത്തുന്ന അതിജീവന യാത്ര മാനന്തവാടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്യമൃഗശല്യത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുക കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കുക. ജസ്റ്റിസ് കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിനോടനുബന്ധിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ: ബിജു പറനിലം നയിക്കുന്ന ജാഥക്കാണ് മാനന്തവാടിയില്‍ സ്വീകരണം നല്‍കിയത്. യോഗത്തില്‍ അഡ്വ: ഗ്ലാഡീസ് ചെറിയാന്‍ അദ്ധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ ഫാദര്‍ : ജോബി മുക്കാട്ടുകാവുങ്കല്‍, കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളായ ഫാദര്‍ ഡോ. ഫിലിപ്പ് കവിയില്‍, രാജീവ് ജോസഫ്, ബേബി നെട്ടനാനി ട്രീസ ലിസ് സെബാസ്റ്റ്യന്‍, ജോര്‍ജ് കോയിക്കല്‍, സെബാസ്റ്റ്യന്‍ പുരക്കല്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ ജിജോ മംഗലം, റെനീഷ് കഴുതാടി തുടങ്ങിയവര്‍ സംസാരിച്ചു.