റവന്യൂ ഭൂമി കൈയേറി നിര്‍മ്മാണം :നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയായി:
കഴിഞ്ഞദിവസം പുളിഞ്ഞാല്‍ അങ്ങാടിയോട് ചേര്‍ന്ന് നില്‍ക്കുന്ന റവന്യൂ ഭൂമിയില്‍ പുളിഞ്ഞാല്‍ നിവാസികള്‍ അല്ലാത്ത ഒരുപറ്റം ആളുകള്‍ വാഹനത്തില്‍ ചെങ്കല്ല്,മണല്‍,സിമെന്റ് എന്നിവകൊണ്ട് വന്ന് ഭൂമി കൈയേറി നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നത് കണ്ട നാട്ടുകാര്‍ വാര്‍ഡ് മെമ്പറുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും ചേര്‍ന്ന് നിര്‍മ്മാണത്തെ ചോദ്യംചെയ്യുകയും തടയുകയും ചെയ്തത് സംഘര്‍ഷത്തിന് ഇടയാക്കി.നിര്‍മ്മാണം നടത്തിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റവന്യൂമന്ത്രി, ജില്ലാകളക്ടര്‍,ആര്‍ഡിഒ, തഹസില്‍ദാര്‍, വില്ലേജ്ഓഫീസ് എന്നിവര്‍ക്ക് പരാതി നല്‍കി.