ശബ്ദമലിനീകരണമുണ്ടാക്കി ഓടിച്ച കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി

0

കാതടപ്പിക്കുന്ന ശബ്ദത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളുമായി കല്‍പ്പറ്റ നഗരത്തില്‍ ശബ്ദമലിനീകരണമുണ്ടാക്കി ഓടിച്ച കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. വയനാട് സ്വദേശി കൊണ്ടുവന്ന ഗുജറാത്തിലുള്ള സുഹൃത്തിന്റെ
ഗുജറാത്ത് രജിസ്‌ട്രേഷനിലുള്ള കാറാണ് വയനാട് ആര്‍ടിഒയുടെ നിര്‍ദേശപ്രകാരം മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോസ്മെന്റ് വിഭാഗം പിടികൂടി പിഴയീടാക്കിയത്.അനധികൃതമായി നിറം മാറ്റുകയും, സൈലന്‍സര്‍ ആള്‍ട്ടറേഷന്‍ നടത്തുകയും ചെയ്ത ശേഷം നിരവധി ലൈറ്റുകളും, സണ്‍ ഫിലീമും സഹിതമാണ് കാര്‍ ഓടിച്ചിരുന്നത്. വിവിധ നിയമ ലംഘനങ്ങളുടെ പിഴയായി 11,000 രൂപയീടാക്കിയാണ് ഉദ്യോഗസ്ഥര്‍ വാഹനം വിട്ടുനല്‍കിയത്.ആര്‍ ടി ഒ എന്‍ഫോഴ്‌സ്മെന്റ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ടി എ സുമേഷ്, എം വി റെജി എന്നിവരാണ് വാഹനം പിടികൂടിയത്

 

Leave A Reply

Your email address will not be published.

error: Content is protected !!