മുട്ടില്‍ പരിയാരം മൂന്നാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ എംകെ അലി വിജയിച്ചു. ആകെയുള്ള 1492 വോട്ടര്‍മാരില്‍ 1239 പേര് വോട്ടു ചെയ്ത ഉപതിരഞ്ഞെടുപ്പില്‍ 83 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അലി വിജയിച്ചത്. ഗ്രാമപഞ്ചായത്തംഗമായിരുന്ന യു.ഡി.എഫിലെ യാക്കൂബ് മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.