കെ.എസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍
പനമരം കൈതക്കല്‍ ഡിപ്പോ പരിസരത്ത് നിന്നും സ്‌കൂള്‍ വിദ്യാര്‍ഥിക്ക് കെ.എസ് ആര്‍.ടി.സി ബസ് തട്ടി പരിക്ക് പറ്റിയ സംഭവത്തില്‍ ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ച രണ്ട് പേരെ പനമരം പോലീസ് അറസ്റ്റ് ചെയ്തു. പനമരം ചെറുകാട്ടൂര്‍ സ്വദേശികളായ വാലുപൊയില്‍ വി.അഷ്റഫ്, സ്വപ്ന നിവാസ് എം.കെ നുഹ് മാന്‍ എന്നിവരാണ് അറസ്റ്റിലായത്.എസ്.എച്ച്. ഒ ഐ.പി.സിജിത്ത്, സബ് ഇന്‍സ്പക്ടര്‍ ദാമോദരന്‍ എന്‍.കെ. എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.