ഗാര്‍ഹികാവശ്യത്തിന് വേണ്ടി റീഫില്‍ ചെയ്ത ഗ്യാസ് സിലിണ്ടറില്‍ നിറയെ പച്ചവെള്ളം
വെള്ളമുണ്ട പീച്ചംകോട് തട്ടാങ്കണ്ടി ഫാത്തിമയുടെ വീട്ടില്‍ ഒരാഴ്ച മുമ്പാണ് ഗ്യാസ് സിലിണ്ടര്‍ റീഫില്‍ ചെയ്ത് ഉപയോഗിക്കാന്‍ തുടങ്ങിയത്.ഒരാഴ്ച മാത്രം ഉപയോഗിച്ചപ്പോള്‍ ഗ്യാസ് അടുപ്പ് കത്താതെയായി. സാധാരണമായി ഒന്നര മാസത്തിലധികം ഒരു കുറ്റി ഉപയോഗിക്കാന്‍ കഴിയുന്നത് ഒരാഴ്ച കൊണ്ട് കത്താതെ വന്നതോടെ കുറ്റി പരിശോധിച്ചു. ഭാരത്തിന് കുറവില്ലെന്ന് ബോധ്യപ്പെട്ടു.പിന്നീടാണ് കുറ്റിയില്‍ നിറയെ വെള്ളമാണെന്ന് ബോധ്യമായത്.ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഇന്‍ഡേയ്‌ന്റെ സിലിണ്ടറിലാണ് പത്ത് കിലോയോളം വെള്ളവുമായി ഗ്യാസ് നിറച്ച് ഉപഭോക്താവിന് നല്‍കിയത്.നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് വിതരണക്കാര്‍ നിറയെ വെള്ളമുള്ള സിലിണ്ടര്‍ തിരിച്ചെടുത്ത് പകരം സിലിണ്ടര്‍ നല്‍കി.