സവാരി ചിരി ചിരി സൗജന്യ സൈക്കിള്‍ വിതരണം ചെയ്തു
പുതിയ തലമുറയ്ക്ക് ആരോഗ്യകരമായ ജീവിതശൈലി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സവാരി ചിരി ചിരി പദ്ധതിയുടെ ഭാഗമായി കണ്ടത്തുവയല്‍ ഗവ.എല്‍. പി സ്‌കൂളില്‍ സൗജന്യ സൈക്കിള്‍ വിതരണം ചെയ്തു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ. കെ സല്‍മത്ത് അധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡന്റ് നിസാര്‍ കെ.കെ,ഹെഡ്മിസ്‌ട്രെസ് എന്‍ വിനീത, രതീഷ് പി. പി, ശരീഫ് എന്‍, ബിനി കെ, ഖാലിദ് കെ, എ.ഡി ഗ്രൂപ്പ് ഡയറക്ടര്‍ ശിഹാബ് പള്ളിക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.ആരോഗ്യത്തിന് സൈക്കിള്‍ യാത്ര എന്നതാണ് സവാരി ചിരി ചിരി’പദ്ധതിയുടെ മുദ്രാവാക്യം.