മേപ്പാടി പോളിയിലെ ലാത്തിച്ചാര്‍ജ് അനിവാര്യമായിരുന്നുവെന്ന് പോലീസ്: കേസ് മനുഷ്യാവകാശ കമ്മീഷന്‍ തീര്‍പ്പാക്കി 

0

മേപ്പാടി പോളിടെക്‌നിക്കിലെ യൂണിയന്‍ ഇലക്ഷനുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് ജീവഹാനി വരെ സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്ന സാഹചര്യത്തിലാണ് ലാത്തിച്ചാര്‍ജ് നടത്തിയതെന്ന കല്‍പ്പറ്റ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന്‍ സ്വീകരിച്ചു.
2022 ഡിസംബര്‍ 2ന് പോളിക്‌നിക്കില്‍ നടന്ന ലാത്തിച്ചാര്‍ജിനെതിരെ സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ട വിശദീകരണത്തിലാണ് ഇക്കാര്യമുള്ളത്.

സംഘര്‍ഷ ദിവസം വിദ്യാര്‍ത്ഥികള്‍ പോലീസിനെ ആക്രമിക്കുകയും സര്‍ക്കാര്‍ മുതലുകള്‍ക്ക് നാശ നഷ്ടം വരുത്തുകയും ചെയ്തു.
കോളേജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ. ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ആക്രമിക്കുമെന്ന അവസ്ഥ വന്നു ചേര്‍ന്നു. വിദ്യാര്‍ത്ഥികളെ പിരിച്ചുവിടുന്നതിന് മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ വന്നപ്പോള്‍ ലാത്തിച്ചാര്‍ജ് നടത്തി. സംഘര്‍ഷം സംബന്ധിച്ച വസ്തുതകള്‍ പോലീസ് തന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് പരാതിക്കാരനായ ബ്ലോക്ക് പഞ്ചായത്തംഗം സി.എ. അരുണ്‍ദേവ് കമ്മീഷനെ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!