പഴശ്ശി സ്മൃതി ദിനവും പുഷ്പാര്‍ച്ചനയും
പൂര്‍വ്വിക സ്മരണ പുതുക്കാനും അവരില്‍ നിന്നുള്ള ജ്ഞാനം പകര്‍ന്നു നല്‍കാനും ഇന്നത്തെ തലമുറ ശ്രമിക്കണമെന്ന് ആര്‍.എസ്.എസ് അഖിലഭാരതീയ സദസ്യന്‍ എസ്. സേതുമാധവന്‍. പൈതൃക സംരക്ഷണ സമിതി മാനന്തവാടിയില്‍ നടത്തിയ പഴശ്ശി സ്മൃതി ദിനത്തിലും പുഷ്പാര്‍ച്ചനയിലും പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
ഗാന്ധി പാര്‍ക്കില്‍ നിന്നും ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ സ്മൃതി യാത്ര പഴശ്ശികുടീരത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി. പള്ളിയറ രാമന്‍, സി.കെ.ബാലകൃഷ്ണന്‍, ആര്‍.കെ. അനില്‍കുമാര്‍, എം.രജീഷ്, കെ.പി മധു, പ്രശാന്ത് മലവയല്‍,െ കെ ജയേന്ദ്രന്‍ പുനത്തില്‍ രാജന്‍, വിജയന്‍ കൂവണ, വി.കെ. സന്തോഷ്, സന്തോഷ് ജി നായര്‍, ഇ.കെ.ഗോപി, എം. സുരേന്ദ്രന്‍, എം വി. ശ്രീവത്സന്‍, എ.വി.രാജേന്ദ്രപ്രസാദ് തുടങ്ങിയവരടക്കം നിരവധി പേര്‍ സ്മൃതി യാത്രയില്‍ പങ്കാളികളായി.