കേരളത്തോടുള്ള അവഗണന പുനപരിശോധിക്കണം
കര്‍ണ്ണാടകയ്ക്ക് കേരളത്തോടുള്ള അവഗണന പുനപരിശോധിക്കണമെന്ന് ജനതാദള്‍ എസ് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 10 വര്‍ഷം മുമ്പ് രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തിയത് മൂലം കേരളത്തിലെ ജനങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണെന്നും ജില്ലയിലേക്ക് ചോളത്തണ്ട് കൊണ്ട് വരുന്നതിന് കര്‍ണ്ണാടക ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം പിന്‍വലിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസി: അസീസ് മാനന്തവാടി, രാജന്‍ ഒഴക്കോടി, റെജി മാനന്തവാടി എന്നിവര്‍ പങ്കെടുത്തു.