വരയാല്‍ ഫോറസ്റ്റ് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച്
വരയാല്‍ ഫോറസ്റ്റ് ഡെപ്യൂട്ടിറേഞ്ചറുടെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, പ്രാദേശിക വികസനത്തിന് തടസ്സം ഉണ്ടാക്കുന്ന നടപടികള്‍ അവസാനിപ്പിക്കുക,വന്യമൃഗങ്ങളില്‍ നിന്നും ജനങ്ങളെയും കൃഷിയെയും സംരക്ഷിക്കുക, എന്‍ഒസി വിഷയം പറഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യം ഒഴിവാക്കുക,ആനത്താര പദ്ധതിയുടെ അശാസ്ത്രീയത ഒഴിവാക്കി സുതാര്യമായി നടപ്പാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വരയാല്‍ ഫോറസ്റ്റ് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. വരയാല്‍ എല്‍പി സ്‌കൂള്‍ പരിസരത്തു നിന്ന് ആരംഭിച്ച ജാഥ കര്‍ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെഎം വര്‍ക്കി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ ഭേദമന്യേ 100 കണക്കിന് ആളുകള്‍ പങ്കെടുത്തു. ഐയുഎംഎല്‍ നേതാവ് മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. ബെന്നി ആന്റണി കര്‍ഷകസംഘം ഏരിയ സെക്രട്ടറി സണ്ണി ജോര്‍ജ്, ഹുസൈന്‍ കെ പി തുടങ്ങിയവ സംസാരിച്ചു. സി ടി പ്രേംജിത്ത്,ടി കെ അയ്യപ്പന്‍, ഷിജി, ആനി ബസന്റ്, ഇ എം പി യൂഎസ് തുടങ്ങിയവര്‍ ജാഥക്ക് നേതൃത്വം നല്‍കി..