പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്ക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തികരിച്ച മഞ്ഞപ്പാറ-മലയച്ചംകൊല്ലി റോഡ് രാഹുല്‍ ഗാന്ധി എംപി ഉദ്ഘാടനം ചെയ്തു.7.60കോടി ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. ഐസി ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാര്‍ ,കെസി വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. എന്നാല്‍ കഴിഞ്ഞദിവസം ഇതേ റോഡ് ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാന്തരമായി ഉദ്ഘാടനം ചെയ്തിരുന്നു.