വിമുക്തി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്;സോക്കര്‍സ്റ്റാര്‍ വള്ളിയൂര്‍കാവ് ജേതാക്കള്‍.
ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മാനന്തവാടി താലൂക്കിലെ ട്രൈബല്‍ ക്ലബ്ബുകള്‍ക്കായി വള്ളിയൂര്‍കാവ് ഗ്രൗണ്ടില്‍ നടത്തിയ ഏകദിന ലവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഫൈനലില്‍ സോക്കര്‍സ്റ്റാര്‍ വള്ളിയൂര്‍കാവ് എതിരില്ലാത്ത ഒരു ഗോളിന് സോക്കര്‍ ബോയ്‌സ് കമ്മനയെ പരാജയപ്പെടുത്തി.സോക്കര്‍ സ്റ്റാര്‍ ടീമിലെ രാജേഷിനെ ബെസ്റ്റ് ഗോള്‍ കീപ്പറായും കൃഷ്ണദാസിനെ ബെസ്റ്റ് പ്ലെയറായും സോക്കര്‍ ബോയ്‌സ് കമ്മനയുടെ സനേഷിനെ ബെസ്റ്റ് സ്റ്റോപ്പറായും അനീഷിനെ ടോപ് സ്‌കോററായും ടൂര്‍ണ്ണമെന്റിലെ താരങ്ങളായി തിരഞ്ഞെടുത്തു.മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു.നഗരസഭ കൗണ്‍സിലര്‍ സുനില്‍ അധ്യക്ഷനായിരുന്നു.ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ.എസ് ഷാജി ലഹരിവിരുദ്ധ സന്ദേശം നല്‍കി. 12 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മല്‍സരത്തില്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ എം ശ്രീധരന്‍ മാസ്റ്റര്‍, കെഎസ്ഇഎസ്എ സെക്രട്ടറി ജിനോഷ് പി.ആര്‍,എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു.മുഖ്യതിഥികളായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗം സജനാ സജീവന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.ജനമൈത്രി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സനില്‍ എസ് നന്ദി പറഞ്ഞു.പ്രിവന്റീവ് ഓഫീസര്‍ കെപി ലത്തീഫ്, സിഇഒ മാരായ മന്‍സൂര്‍ അലി, അജേഷ് വിജയന്‍, രാജേഷ് കെ തോമസ്, വിജേഷ് കുമാര്‍ ,ഡബ്ല്യുസിഇഒമാരായ ജയശ്രീ, അനില എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.