സി.പി.ഐക്കെതിരെയുള്ള പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീര്‍. അംഗബലം കൊണ്ടും പ്രവര്‍ത്തന മികവുകൊണ്ടും കേരളത്തിലെ മുന്‍നിര പാര്‍ട്ടികളിലൊന്നായ സി.പി.ഐക്കുറിച്ച് വില കുറഞ്ഞ പ്രചരണമാണ് ഇപ്പോള്‍ ചിലര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ. വയനാട് ജില്ലാ കമ്മിറ്റി നിര്‍മ്മിച്ച എം.എന്‍. സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുമ്പോഴാണ് പി.പി.സുനീര്‍ വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിച്ചത്