അമ്പലമൂല ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ശ്രീമത് ഭാഗവത സത്രം ആരംഭിച്ചു.

0

അമ്പലവയല്‍ ആനപാറ അമ്പലമൂല ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ 7 ദിവസത്തെ ശ്രീമത് ഭാഗവത സത്രം ആരംഭിച്ചു. നവംബര്‍ 26 മുതല്‍ ഡിസംബര്‍ 3 വരെയാണ് ചടങ്ങ്.യജ്ഞാചാര്യന്‍ ബ്രഹ്‌മശ്രീ ഭാഗവത രത്‌നം പുല്ലൂര്‍മണ്ണ മണിവര്‍ണ്ണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ പുരോഗമിക്കുന്നത്.നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശ്രീ നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ 24 വര്‍ഷമായി നടത്തി വരുന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഈ വര്‍ഷം ശ്രീമദ് ഭാഗവത സത്രമായാണ് നടക്കുന്നത്.ജാതിമത ഭേതമന്യേ ദിവസവും1000ത്തില്‍ അധികം പേര്‍ക്കാണ് ഇവിടെ അന്നദാനം നടത്തുന്നത്.
പുലര്‍ച്ചെ വിഷ്ണു സഹസ്രനാമത്തോടെയാണ് ഭാഗവത പാരായണം ആരംഭിക്കുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!