മാനന്തവാടിയിലും ബത്തേരിയിലും നവ കേരള സദസ്സുകളില്‍ മന്ത്രിമാര്‍ക്ക് ഉപഹാരമായി സമ്മാനിച്ചത് വയനാട്ടിലെ രണ്ട് എഴുത്തുകാരുടെ പുസ്തകങ്ങള്‍. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള വയനാടിന്റെ പ്രാദേശിക ചരിത്രം പ്രതിപാദിക്കുന്ന ഡോ. ബാവ കെ. പാലുകുന്നിന്റെ ‘വയനാടന്‍ ഗ്രാമങ്ങള്‍ ‘ എന്ന പുസ്തകം സമ്മാനിച്ചാണ് മാനന്തവാടിയില്‍ അതിഥികളെ വരവേറ്റത്. സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പുസ്തകമാണിത്. എഴുത്തുകാരനും റവന്യു ജീവനുക്കാരനുമായ ഹാരിസ് നെന്‍മേനിയുടെ പാലം , ഡബിള്‍ ബെല്‍ , ഭൂമി അളന്നെടുക്കുന്നതിലെ വൈഷമ്യങ്ങള്‍, മാജി തുടങ്ങിയ 12 കൃതികളില്‍ ഉള്‍പ്പെട്ടവയാണ് ബത്തേരിയില്‍ ഉപഹാരമായി നല്‍കിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.